Skip to main content
Thiruvananthapuram

innocent-ldf

പൊന്നാനിയിലൊഴികെ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ച് സി.പി.എം. മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന് ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റിനെ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പ്രാദേശിക വികാരം ഇന്നസെന്റിനെതിരാണെന്നും തോല്‍വിയുണ്ടായാല്‍ ഉത്തവരവാദിത്വം തങ്ങള്‍ ഏല്‍ക്കില്ലെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായമറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് സംസ്ഥാന കമ്മിറ്റി തള്ളി. മത്സരിക്കാനില്ലെന്നാണ് ആദ്യം ഇന്നസെന്റ് പറഞ്ഞതെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

 

പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത് പലപേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും വി.എന്‍ വാസവനാണ് അവസാനം നറുക്ക് വീണത്.

 

എന്നാല്‍ പൊന്നാനിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. എം.എല്‍.എ പി.വി അന്‍വറിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നതെങ്കിലും ഭൂമിയിടപാടും അനധികൃത നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേസുകള്‍ സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

 

സി.പി.എം സ്ഥാനാര്‍ത്ഥികള്‍

1 ആറ്റിങ്ങള്‍-എ സമ്പത്ത്
2 കൊല്ലം- കെ.എന്‍ ബാലഗോപാല്‍
3 പത്തനംതിട്ട-വീണ ജോര്‍ജ്ജ്
4 ആലപ്പുഴ-എ.എം ആരിഫ്
5 ഇടുക്കി-ജോയിസ് ജോര്‍ജ്ജ്
6 കോട്ടയം-വി.എന്‍ വാസവന്‍
7 എറണാകുളം-പി രാജീവ്
8 ചാലക്കുടി-ഇന്നസെന്റ്
9 മലപ്പുറം-വി പി സാനു

10 ആലത്തൂര്‍-പി കെ ബിജു
11 പാലക്കാട്- എം.ബി രാജേഷ്
12 കോഴിക്കോട്-എ പ്രദീപ് കുമാര്‍
13 വടകര- പി.ജയരാജന്‍
14 കണ്ണൂര്‍-പി.കെ ശ്രീമതി
15 കാസര്‍കോട്-കെ.പി സതീഷ് ചന്ദ്രന്‍
16 പൊന്നാനി -തീരുമാനമായില്ല ( പിവി അന്‍വര്‍ പരിഗണനയില്‍)