Skip to main content
Kasaragod

കാസര്‍ഗോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സി.പി.എം അനുഭാവികള്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃപേഷിനെ ഭീഷണിപ്പെടുത്തിയവരെയും വൈരാഗ്യമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളികള്‍ അതിര്‍ത്തി കടന്നെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.


കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിപിഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നത്. കൊലനടന്ന പ്രദേശത്തിനു സമീപത്തു നിന്ന് രണ്ട് ബൈക്കുകളും മൊബൈലുകളും കണ്ടെടുത്തു. നിലവില്‍ കസ്റ്റഡിയിലുള്ളവരുടേതാണ് ഈ ബൈക്കെന്നാണ് സൂ