ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശിയെ അനുകൂലിച്ചുക്കൊണ്ടുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍. യുവതി ശശിക്കെതിരായി ഉന്നയിച്ച പരാതിക്ക് പിന്നിലുള്ളത് ബാഹ്യസമ്മര്‍ദ്ദമാണ് എന്നാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല പ്രാദേശിക നേതാക്കളും കമ്മീഷന് മൊഴി നല്കി. സ്വമേധയാ യുവതി പരാതി നല്‍കിയതാണെന്ന് കരുതാനാവില്ല. ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല. തുടങ്ങിയ പരാതിയെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലേറെയും.
