Skip to main content
kasaragod

abdul siddique

മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു.

 

ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.