വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ വീടാക്രമണക്കസുമായി ബന്ധപ്പെടുത്തി കസ്റ്റഡിയിലെടുത്തത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് അമ്മ ശ്യാമള. പ്രതിപട്ടിക തയ്യാറാക്കിയത് സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണെന്നും മുന്‍കൂട്ടി തീരുമാനിച്ചാണ് ശ്രീജിത്തിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നും ശ്യാമള ആരോപിക്കുന്നു. സി.ബി.ഐ അന്വേഷണം നടന്നാല്‍ മാത്രമേ
സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയൊള്ളൂ എന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു. ഉന്നത സ്വാധീനം ഉപയോഗിച്ച് എവി ജോര്‍ജ് രക്ഷപ്പെടുമോയെന്ന് ഭയക്കുന്നതായും അഖില പറഞ്ഞു.
കേസില്‍ എസ്.പിക്ക് ഗുരുതര വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേവലം വകുപ്പ് തല നടപടിമാത്രമെടുത്ത് എ.വി ജോര്‍ജ്ജിനെ സംരംക്ഷിക്കാനുള്ള നീക്കമാണിതെന്നും അരോപണമുയര്‍ന്നിട്ടുണ്ട്.
