Delhi
കഴിഞ്ഞ 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് ത്രിപുരയില്‍ അന്ത്യം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 തില്‍ പരം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കകയാണ്. കേവല ഭൂരിപക്ഷത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണ കക്ഷിയായിരുന്ന സി.പി.എം 16 സീറ്റില്‍ മാത്രമാണ് ലീഡ് തുടരുന്നത്. കഴിഞ്ഞ തവണ 49 സീറ്റിലാണ് സി.പി.എം വിജയിച്ചിരുന്നത്.
കഴിഞ്ഞ തവണ 1.45 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന ബി.ജെ.പിയാണ് മിന്നുന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്.