Skip to main content
Kannur

Shuhaib

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍നിന്നാണ്  ഇവരെ പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആകാശ്, റിജിന്‍ രാജ് എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു.

 

അതിനിടയില്‍ അന്വേഷണത്തെ അട്ടമറിക്കാന്‍ തന്റെയും, മാധ്യമപ്രവര്‍ത്തകരുടേയും, ഉദ്യോഗസ്ഥരുടേയും അടക്കം ഫോണ്‍ ചോര്‍ത്തുന്നതായി കെ.സുധാകരന്റെ ആരോപിച്ചു. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്  കെ.സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസവും തുടരുകയാണ്.

 

കഴിഞ്ഞ ഫെബ്രുവരി 12നാണ് തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.