Skip to main content
Thiruvananthapuram

Pinarayi-Vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.  യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

 

നേരത്തെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രംഗത്ത് വന്നത്. യാത്രയ്ക്കു ചെലവായ പണം പാര്‍ട്ടി നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ.ബാലനും വ്യക്തമാക്കി.

 

'മുഖ്യമന്ത്രിയുടെ യാത്രയില്‍ ഒരുവിധത്തിലുള്ള അപാകതയുമില്ല. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. പിന്നെന്തിന് പണം തിരിച്ചുനല്‍കണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രയ്ക്കുവേണ്ടി ചെലവാക്കിയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണമെടുത്തത്. ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതില്‍നിന്നു പണമെടുക്കാറുണ്ടെന്നും' എ.കെ ബാലന്‍ പറഞ്ഞു.