Skip to main content
Palakkad

 vt-balaram-attack

വി ടി ബല്‍റാം എം.എല്‍.എക്ക് നേരെ പാലക്കാട് കൂറ്റനാട് വച്ച് സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. ബല്‍റാമിനുനേരെ കല്ലേറും ചീമുട്ടയേറും  ഉണ്ടായി. സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.  തുടര്‍ന്ന് കോണ്‍ഗ്രസ് സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കാതെ ബല്‍റാം മടങ്ങി.
 

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ തന്നെ പോലീസിന് എം.എല്‍.എക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന് അറിയിപ്പ് കിട്ടിയിരുന്നു, എന്നാല്‍ അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ അവര്‍ എടുത്തില്ല. വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനാല്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത തുടരുകയാണ്.

 

എ.കെ.ജിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വി.ടി ബല്‍റാമിന്റെ എം.എല്‍.എ ഓഫീസ് സി.പി.എം നേരത്തെ അടിച്ച് തകര്‍ത്തിരുന്നു.