Delhi
സുരക്ഷാപരിശോധനക്കായി ശിരോവസ്ത്രം മാറ്റാന്‍ തയ്യാറാവാതിരുന്ന മൂന്ന് കുവൈറ്റ് സ്വദേശികളായ സ്ത്രീകളെ ദുബായിലേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ചായിരുന്നു സംഭവം. സുരക്ഷാപരിശോധനയുടെ ഭാഗമായി മൂന്ന് സ്ത്രീകളോട് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അതിനവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവരെ ദുബായിലേക്ക് തിരിച്ചയച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനേയും തിരിച്ചയച്ചു, ഇയാള്‍ മദ്യപിച്ചിരുന്നതായും, എമിഗ്രേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാന്‍ വിസമ്മതിച്ചെന്നും, എമിഗ്രേഷന്‍ കൗണ്ടറിന് നാശനഷ്ടം ഉണ്ടാക്കിയതായും അധികൃതര്‍ പറഞ്ഞു.

