Skip to main content
Kochi

 കൊച്ചി മെട്രോ ഉദ്ഘാടനം: പ്രമുഖരെ ഒഴിവാക്കിയതിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയെയും , ഇ ശ്രീധരനെയും ഉള്‍പ്പെടുത്തും.വേദിയിലിരിക്കേണ്ടവരുടെ നിരയില്‍ നിന്ന് പ്രധാനപ്പെട്ടവരെ ഒഴിവാക്കിയ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിരുന്നു. എന്നാല്‍ പി ടി തോനസ് എം എല്‍ യുടെ കാര്യം തീരുമാനമായില്ല.പ്രതിപക്ഷനേതാവിനെയും,സ്ഥലം എം എല്‍ എ പി ടി തോമസിനെയും, മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്.ശനിയാഴ്ച നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പ്രധാന വേദിയിലിരിക്കേണ്ടവരുടെ 13 പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയിരുന്നു.അത് ആദ്യം ഒമ്പതായും പിന്നെ നാലായും ചുരുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നീപേരുകളാണ് ഇപ്പോഴത്തെ തീരുമാനപ്രകാരം വേദിയിലിരിക്കുക. എന്നാല്‍ ഇവര്‍ക്കൊപ്പം കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരും വേദി പങ്കിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി പറയുന്നു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരും സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

 

 

 

Tags