Skip to main content

മതപരമോ രാഷ്ട്രീയമോ ആയ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന്‍ ജീവനക്കാരെ കമ്പനികള്‍ക്ക് തടയാമെന്ന് യൂറോപ്യന്‍ നീതിന്യായ കോടതി വിധിച്ചു. ഇത്തരം ഒരു നിരോധനം നേരിട്ടുള്ള വിവേചനത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളില്‍ വിധി ബാധകമായിരിക്കും.

 

ഇസ്ലാമിക സ്ത്രീകളുടെ ശിരോവസ്ത്രം യൂറോപ്പില്‍ ഒരു പ്രധാന തര്‍ക്കവിഷയമായിരിക്കെയാണ് വിധി. മുഖം മറക്കുന്ന ശിരോവസ്ത്രം പൊതുസ്ഥലങ്ങളില്‍ ധരിക്കുന്നത് നിരോധിക്കാന്‍ ആസ്ത്രിയ ആലോചിക്കുന്നുണ്ട്. സമാനമായ നിരോധനം ഫ്രാന്‍സില്‍ 2010 മുതല്‍ നിലവിലുണ്ട്. ഇതിനെതിരെയുള്ള അപ്പീല്‍ യൂറോപ്യന്‍ നീതിന്യായ കോടതി 2014-ല്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതിനും ഫ്രാന്‍സില്‍ വിലക്കുണ്ട്.  

 

ബെല്‍ജിയത്തില്‍ ജിഫോര്‍എസ് എന്ന സുരക്ഷാ സ്ഥാപനത്തിലെ ജീവനക്കാരിയായ സമീറ അച്ച്ബിത എന്ന മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇപ്പോഴത്തെ വിധി. ശിരോവസ്ത്രം ധരിക്കണമെന്ന ഇവരുടെ ആവശ്യം 2006-ല്‍ കമ്പനി തള്ളുകയായിരുന്നു.