Skip to main content

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. 2007 മാര്‍ച്ചില്‍ ജഡ്ജിമാരെ വീട്ടു തടങ്കലില്‍ വെക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റൊരു കേസില്‍ ജാമ്യം നീട്ടി നല്കണമെന്നാവശ്യപ്പെട്ട് മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല.

 

വ്യക്തിപരമായ പ്രതികാരമാണ് വിധിയുടെ പിന്നിലെന്ന് പിന്നീട്  മുഷറഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ പട്ടാള ഭരണാധികാരി ആയ മുഷറഫ് അറസ്റ്റ് ഉത്തരവ് വന്ന ഉടന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കോടതി വിട്ടു.

 

മെയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഷറഫ് സമര്‍പ്പിച്ച നാല് നാമനിര്‍ദ്ദേശ പത്രികകളും നേരത്തെ തള്ളിയിരുന്നു.