Skip to main content

saravanവെള്ളിയാഴ്ച രാത്രി പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുണ്ടായ വെടിവെപ്പില്‍ 14 അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ സരവാന്‍ മേഖലയിലാണ് സംഘര്‍ഷം നടന്നത്.

 

അക്രമത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇറാനെ എതിര്‍ക്കുന്ന കൊള്ളക്കാരോ വിമതരോ ആണ് അക്രമത്തിന് പിന്നിലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നവരാണോ സായുധ വിമതരാണോ അക്രമത്തിന് പിന്നിലെന്ന് ഏജന്‍സികള്‍ അന്വേഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

 

അഫ്ഗാനിസ്താനില്‍ നിന്ന്‍ യൂറോപ്പിലേക്കുള്ള മയക്കുമരുന്ന് കടത്തുന്നവരും ഇറാന്‍ സൈനികരും തമ്മില്‍ മുന്‍പും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.