Skip to main content
Indigo outage

ഇൻഡിഗോ സംവിധാനം തകരാറിലായത് ഹാക്കിംഗ് മൂലം ?


ഇൻഡിഗോ വിമാന കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം രാജ്യവ്യാപകമായി വീണ്ടും തരാറിലായി.ഇതേ തുടർന്ന് ശനിയാഴ്ച ഇൻഡിഗോ വിമാനത്തിന്റെ പല വിമാനങ്ങൾക്കും പറക്കാൻ കഴിഞ്ഞില്ല.തുടർന്ന് വിമാനത്താവളങ്ങളിൽ നൂറു കണക്കിന് യാത്രക്കാർ നിവൃത്തിയില്ലാതെ കുടിനിൽക്കുന്ന അവസ്ഥയിലേക്ക് എത്തി.ചില സ്ഥലങ്ങളിൽ യാത്രക്കാർ ക്ഷുഭിതരാവുകയും ചെയ്തു.
      അടുപ്പിച്ചത് രണ്ടാം തവണയാണ് ഇൻഡിഗോ വിമാനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ രാജവ്യാപകമായി സാങ്കേതിക തകരാർ സംഭവിക്കുന്നത്.
  ഇൻഡിഗോ കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തതിന്റെ ഫലമായിട്ടാണ് ഈ സാങ്കേതിക തകരാർ സംഭവിച്ചതെന്നാണ് അറിയുന്നത്.
      വിമാന കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരമാണ് ഇത്തരം സാഹചര്യത്തിലേക്ക് നയിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.ഇൻഡിഗോ വിമാനക്കമ്പനി തങ്ങളുടെ കുത്തക നിലനിർത്തുന്നതിനുവേണ്ടി ഒട്ടേറെ തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അത്തരം പ്രയോഗങ്ങളിലൂടെ ചില തുടക്ക കമ്പനികൾക്ക് പൂട്ടി പോകേണ്ടി വന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള മറ്റു കമ്പനികളും ഇത്തരത്തിലുള്ള തന്ത്രങ്ങൾ നേരിടേണ്ടി വരുന്നു എന്നും ആക്ഷേപമുണ്ട്.അതിൻറെ ഫലമായിട്ടാണോ ഇത്തരം ഹാക്കിങ്ങുകൾ ഇൻഡിഗോ കമ്പനിയെ ലക്ഷ്യം വെച്ച് നടക്കുന്നതെന്നാണ് ഇപ്പോൾ ഈ മേഖലയിൽ നിന്ന് ഉയർന്നു കേൾക്കുന്നത്.