Skip to main content
Binoy vViswam

സിപിഐ നിലപാട് ലജ്ജാകരം

Yes

സംസ്ഥാന ഭരണത്തിൽ വൃത്തികേടുകൾ കൊടിയ തോതിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടന്നുവരുന്നു. ഇപ്പോൾ സിപിഎം അത്തരം വൃത്തികേടുകളിൽ വലിയ അപാകത ഇല്ല എന്ന് പരസ്യമായി തന്നെ പറയുന്ന ഒരു സാഹചര്യത്തിലുംഎത്തിയിട്ടുണ്ട്. എന്നാൽ സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ നിലപാട് അപലപനീയമാണ്. 

       കൂട്ടുകക്ഷി മന്ത്രിസഭയിൽ അവർക്ക് ഒരു സ്വാധീനവും ചെലുത്താൻ കഴിയുന്നില്ല. വെറും മന്ത്രിസ്ഥാനങ്ങൾ കൊണ്ട് സിപിഎമ്മിന്റെ അടിമകളെപ്പോലെ തുടരേണ്ടി വരുന്നു.എന്നാൽ സിപിഐ കാർക്ക് തങ്ങൾ എന്തോ വിശുദ്ധരാണ് എന്ന് അബദ്ധധാരണ അവരെ വിട്ടൊഴിയാതെ പിടികൂടിയിട്ടുണ്ട്.അതിപ്പോൾ മൂർദ്ധ്യാവസ്ഥയിൽ എത്തിനിൽക്കുന്നത് ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി ആയതിനുശേഷമാണ്. ഒരു കൂട്ടത്തരവാദിത്വ മന്ത്രിസഭയിൽ എന്തെങ്കിലും പിഴവുണ്ടായിക്കഴിഞ്ഞാൽ അതിൻറെ ഉത്തരവാദിത്വവും കൂട്ടായി വഹിക്കേണ്ടതാണ്.അതിനു തയ്യാറാകുന്നില്ല എന്ന് , നല്ലപിള്ള ചമയാണ് പുറത്ത് പരസ്യപ്രസ്താവന നടത്തി തങ്ങൾ സിപിഎംകാരെ പോലെ അല്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമാണ് സി.പി.ഐ നടത്തുന്നത്.ലജ്ജയില്ലാതെ ഭരണത്തിൽ തുടർന്നുകൊണ്ട് പൊതുജനമധ്യത്തിൽ പ്രതിച്ഛായ നിലനിർത്താനുമുള്ള ശ്രമമാണ് ബിനോയ് വിശ്വം നടത്തിക്കൊണ്ടിരിക്കുന്നത്

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.