Skip to main content
കേരളത്തിൽ സിപിഎമ്മിന്റെ  നാശത്തിന്  ആക്കം കൂടുന്നു

കേരളത്തിൽ സിപിഎമ്മിന്റെ നാശത്തിന് ആക്കം കൂടുന്നു

Yes

സിപിഎമ്മിന്റെ കണ്ണൂർ  സംസ്കാരത്തിലൂടെ കേരളത്തിൽ സിപിഎം നാശത്തിൽ നിന്ന് നാശത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു. കണ്ണൂരിലെ സിപിഎം ശൈലി ഒരു അധോലോക പ്രവർത്തന സമാനമായിട്ട് ദശാബ്ദങ്ങളായി. നേതൃത്വത്തിന്റെ ആസൂത്രണത്തിൽ കൊലപാതകങ്ങൾ നടപ്പിലാക്കുക, തങ്ങളെ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുക, അതിനായി ബോംബ് നിർമ്മാണത്തിന് നേതൃത്വം നൽകുക, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ണൂർ സിപിഎം സംസ്കാരമായി മാറി കഴിഞ്ഞു.

      .  പാർട്ടി നേതൃത്വവും പിണറായി വിജയൻറെ ചൊൽപ്പടിയിൽ ആയതിനു ശേഷം പാർട്ടിയുടെ കേരള ഘടകത്തിന് അത് മുഴുവൻ ഏറ്റെടുക്കേണ്ടി വരുന്നു. അതിനാൽ ജനങ്ങളിൽ നിന്നും അണികളിൽ നിന്നും പാർട്ടി അകന്നതിന്റെ തെളിവാണ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

          തോൽവി സമ്മതിച്ചുകൊണ്ട് തിരുത്തലുകൾ നടത്തുമെന്ന് നേതാക്കൾ പറയുന്നുണ്ട് .എങ്കിലും ആ ദിശയിലേക്ക് അല്ല കാര്യങ്ങൾ നീങ്ങുന്നത്. അതിൻറെ ഏറ്റവും  പ്രകടമായ ഉദാഹരണമാണ് ടിപി വധക്കേസിലെ  പ്രതികളെ വിട്ടയക്കാൻ ശുപാർശ പട്ടിക തയ്യാറാക്കപ്പെട്ടത്. സിപിഎം നേതാവ് പി ജയരാജന്റെ നേതൃത്വത്തിലുള്ള ജയിൽ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇങ്ങനെ പട്ടിക തയ്യാറാക്കിയത്. ടി പി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷയിളവ് നൽകരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു ശുപാർശപട്ടിക ഉണ്ടായത്.ഒടുവിൽ അത് ചർച്ചാവിഷയമായപ്പോൾ പതിവുപോലെ ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് സർക്കാരും പാർട്ടിയും കൈയൊഴിയുന്നു.

       ഇതെല്ലാം കേരളത്തിലെ ജനങ്ങൾ അതിശയം ഇല്ലാതെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിശയം ഇല്ലാത്തതിന്റെ കാരണം സിപിഎമ്മിൽ നിന്ന് സാധാരണ ജനങ്ങളും പാർട്ടിയാണികളും ഇത്തരത്തിലുള്ള നടപടികളിൽ പ്രത്യേകിച്ച് അസാധാരണത്വം കാണുന്നില്ല എന്നതിൻറെ ദൃഷ്ടാന്തമാണ്. ഇത് കേരള ജനതയുടെ തിരിച്ചറിവ് കൂടിയാണ്. ഈ തിരിച്ചറിവാണ് പാർട്ടിയെ നാശത്തിൽ നിന്ന് നാശത്തിലേക്ക് അതിവേഗം നയിച്ചു കൊണ്ടിരിക്കുന്നത്

 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.