Skip to main content
ജീവനിൽ കൊതിയുള്ളവർ  യോദ്ധ കാണരുത്; മലയാളമല്ല, ഹിന്ദി .

ജീവനിൽ കൊതിയുള്ളവർ യോദ്ധ കാണരുത്; മലയാളമല്ല, ഹിന്ദി .

  അമൃതും അധികമായാൽ പറയേണ്ടതില്ലല്ലോ .ഉഗ്രവിഷം തന്നെ. അതുപോലെതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും. അത്യധികം ജുഗുപ്സാവഹമായ രാജ്യസ്നേഹം കുഴച്ച് പെരട്ടി ഉരുട്ടി കാണികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന രീതിയിലുള്ള ഹിന്ദി സിനിമയാണ് യോദ്ധ.

       ഫാന്റസിയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ ഒരിക്കലും കാണികളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യപ്പെടുകയില്ല. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു സിനിമയിൽ  കാണികളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യാൻ പാടില്ല. സിനിമയുടെ കഥയും തിരക്കഥയും   അത്തരത്തിലുള്ളതാകുന്നു.

              പറന്നുകൊണ്ടിരിക്കുന്ന പ്ലെയിനിൻ്റെ ഒരു ഭാഗത്ത് തീപ്പെട്ടി ഉരച്ച് അതിന്റെ ഇലക്ട്രിക് വയറിലൂടെ തീ കടത്തിവിടുക. എൻജിൻ റൂമിൽ കയറി ഇരുമ്പ് കമ്പി വച്ച്നായകൻറെ മസിൽ കരുത്ത് പ്രയോഗിച്ച് ലാൻഡ് ചെയ്യുന്ന വിമാനത്തിൻറെ വീലുകൾ താഴേക്കിറക്കുക .എന്ന് വേണ്ട അങ്ങനെയുള്ള രംഗങ്ങളുടെ ഒരു മലവെള്ളപ്പാച്ചിൽ .കൂടുതൽ പറയാതിരിക്കുന്നത് ഭേദം.

       ഇത്രയും കുഴച്ച്  പെരട്ടി ഉരുട്ടി തന്നിട്ടും മതിയാകാഞ്ഞിട്ടാകണം സംവിധായകരായ സാഗർ അംബ്രയും പുഷ്കർ ഓജയും കൂടി സ്പ്രേഗ്യാസ് ചീറ്റിച്ച് ത്രിവർണ പുക ഉയർത്തി തുടക്കത്തിലും ഒടുക്കത്തിലും കാണികളിലേക്ക് രാജ്യസ്നേഹം നിറച്ചത്.

        മിക്ക രാജ്യസ്നേഹ സിനിമകളിലും നായകനായി വരുന്ന സിദ്ധാർത്ഥ മൽഹോത്ര ഈ സിനിമയിൽ ഇതിന്റെ തിരക്കഥ കണ്ടിട്ടായിരിക്കും കഷ്ടപ്പെട്ട് അഭിനയം കാഴ്ചവെച്ചിരിക്കുന്നത്.അതുപോലെ നായിക രാശി ഖന്നയും.