ന്യൂഡല്‍ഹി
ഇരുനൂറാമത്തെ ടെസ്റ്റിനു ശേഷം സച്ചിന് ടെണ്ടുല്‍ക്കര്‍ വിരമിക്കണമെന്ന് ബി.സി.സി.ഐ സെലക്ഷന് കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടില്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് ബി.സി.സി.ഐ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മത്സരത്തിനു ശേഷം താന്‍ സച്ചിനുമായി സംസാരിച്ചിട്ടില്ലെന്നും സന്ദീപ് പാട്ടില്‍ പറഞ്ഞു.
സച്ചിന്റെ ഇരുനൂറാമത്തെ ടെസ്റ്റിനെക്കുറിച്ച് സന്ദീപ് പാട്ടില്‍ സച്ചിനുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ പ്രതികരണം. സച്ചിന് വിരമിക്കണമെന്നു സന്ദീപ് ആവശ്യപ്പെട്ടെന്ന വിധത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സച്ചിന് ഇരുനൂറാം ടെസ്റ്റിനു ശേഷം വിരമിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് സന്ദീപ് വ്യക്തമാക്കുന്നത്.
