Skip to main content

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകും മദ്യക്കടക്കടകര്‍ ക്രമീകരിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങളില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന് അനുമതി നല്‍കുമെന്നും, കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാമെന്നും ആന്റണി രാജു പറഞ്ഞു

മദ്യശാലകള്‍ വരുന്നത് മൂലം സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാകില്ല.

സ്റ്റാന്റില്‍ മദ്യക്കടകള്‍ ഉള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ല. ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വാടക വരുമാനം ലഭിക്കും, ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags