Skip to main content

MV Jayarajan

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കുചേരാന്‍ മുസ്ലീം ലീഗിനെയും കോണ്‍ഗ്രസ്സിനെയും ക്ഷണിച്ച് സി.പി.എം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കുചേരാനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഇവരെയും ക്ഷണിച്ചത്. 

മനുഷ്യചങ്ങലയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരടക്കം ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരെല്ലാം മനുഷ്യചങ്ങലയില്‍ പങ്കെടുക്കും.

എന്നാല്‍ സി.പി.എം സമരം പ്രഖ്യാപിച്ചിട്ട് ബാക്കിയുള്ളവരൊക്കെ വന്ന് കൂടിക്കോളു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ആവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കളും ഈ ക്ഷണത്തോട് വിരുദ്ധ അഭിപ്രായമാണ് പറയുന്നത്.