Skip to main content
ഇസ്ലാമാബാദ്

Pakistan to free 367 Indian prisoners

പാകിസ്താന്‍ 367 ഇന്ത്യന്‍ തടവുകാരെ ആഗസ്ത് 24-ന് വിട്ടയക്കും. കശ്മീരില്‍ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് നടപടി.

 

കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന സമ്മര്‍ദ്ദത്തില്‍ അയവ് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പാകിസ്താന്‍ അധികൃതര്‍ പറഞ്ഞു. ഈ മാസമാദ്യം പാകിസ്താന്‍ സൈനികരുടെ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് നിയന്ത്രണരേഖയില്‍ സംഘര്‍ഷം പതിവായത്.

 

437 മുക്കുവരും 54 സാധാരണക്കാരും അടക്കം 491 ഇന്ത്യാക്കാര്‍ പാകിസ്താനിലെ ജയിലുകളില്‍ തടവിലുണ്ടെന്ന്  കഴിഞ്ഞ ദിവസം പാക് സര്‍ക്കാര്‍ പാര്‍ലിമെന്റിനെ അറിയിച്ചിരുന്നു. പാക് വിദേശകാര്യ മന്ത്രാലയത്തിലെ രേഖകള്‍ അനുസരിച്ച് 172 മുക്കുവരും 313 സാധാരണക്കാരും അടങ്ങുന്ന 485 പാകിസ്താന്‍ സ്വദേശികള്‍ ഇന്ത്യന്‍ ജയിലുകളിലുണ്ട്. എന്നാല്‍, കഴിഞ്ഞ ജൂലൈ ഒന്നിന് ഇന്ത്യ കൈമാറിയ കണക്കനുസരിച്ച് ഇന്ത്യയിലെ പാകിസ്താനി തടവുകാരുടെ എണ്ണം 108 മുക്കുവരുള്‍പ്പെടെ 386 ആണ്.