Skip to main content

ജവാന്മാരുടെ കൊല: പാക് സ്ഥാനപതിയെ ഇന്ത്യ വിളിപ്പിച്ചു

ഇന്ത്യന്‍ സൈനികരെ വധിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൈനികരുടെ ചോരച്ചാല്‍ അക്രമികള്‍ നിയന്ത്രണരേഖ കടന്നു പാകിസ്ഥാനിലേക്ക് തിരികെ പോയതായി തെളിയിക്കുന്നെന്നും ഇന്ത്യ പറഞ്ഞു. 

ജവാന്മാരുടെ കൊല: സ്പഷ്ടമായ മറുപടിയുണ്ടാകുമെന്ന് പാകിസ്ഥാനോട് ഇന്ത്യ

രണ്ട് ജവാന്മാരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സ്പഷ്ടമായ മറുപടി ഉണ്ടാകുമെന്ന് പാകിസ്ഥാനോട് ഇന്ത്യ. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലാണ് പാകിസ്ഥാന്റെ സമാന ഉദ്യോഗസ്ഥനോട് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.  

കശ്മീര്‍ അതിര്‍ത്തിയില്‍ പോരാട്ടം രൂക്ഷം: എട്ട് മരണം, സ്കൂളുകള്‍ അടച്ചു, വ്യാപാരം നിര്‍ത്തിവെച്ചു

ജമ്മു കശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇരുരാജ്യങ്ങളുടെയും സുരക്ഷാ സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ആക്രമണം.

അതിര്‍ത്തിയില്‍ പോരാട്ടം തുടരുന്നു; കരസേനാ, ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം രൂക്ഷമായി തുടരുന്നു. നിയന്ത്രണ രേഖയിലെ മാച്ചില്‍ സെക്ടറില്‍ പാകിസ്ഥാന്‍ സൈനികരുടെ ആക്രമണത്തില്‍ ശനിയാഴ്ച ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതേ സെക്ടറില്‍ വെള്ളിയാഴ്ച രാത്രി അതിര്‍ത്തി കടന്ന ഭീകരര്‍ ഒരു ഇന്ത്യന്‍ സൈനികനെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു.

 

മഹാരാഷ്ട്ര സ്വദേശിയായ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ കോലി നിതിന്‍ സുഭാഷ് (28) ആണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. കരസേനയുടെ നാലും ബി.എസ്.എഫിന്റെ മൂന്നും സൈനികര്‍ ഇപ്പോഴത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Subscribe to Dr.R Bindu