Skip to main content
സ്കൂൾ പരീക്ഷകൾ   പൊളിച്ചെഴുതുമ്പോൾ

സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതുമ്പോൾ

Yes

 

സ്കൂൾ പരീക്ഷകൾ പൊളിച്ചെഴുതാൻ  കേരള സർക്കാർ തീരുമാനിച്ചു .അടിമുടി മൂല്യനിർണയ രീതി പരിഷ്കരിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ വളരെ നൂതനമായപരിഷ്കാരങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത് വളരെ നല്ലതുമാണ് .

        ഓപ്പൺ ബുക്ക് പരീക്ഷ ,ടേക്ക് ഹോം എക്സാം, ഓൺ ഡിമാൻഡ് എക്സാം, തുറന്ന ചോദ്യാവലി ,വാചാ പരീക്ഷ ഇതൊക്കെ അങ്ങേയറ്റം മികച്ച മൂല്യനിർണ്ണയ രീതികളാണ്.  എന്നാൽ ഈ സംവിധാനം  കുറ്റമറ്റതായി നടപ്പിലാക്കാൻ കഴിയുക വളരെ മെച്ചപ്പെട്ട ഒരു സംവിധാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ .  അവിടെ യോഗ്യതയെ യാതൊരുവിധ വ്യക്തിപരമായ പരിഗണനകളും  പക്ഷപാതിത്വവും ഇല്ലാതെ വിലയിരുത്തപ്പെടാൻ കഴിയുന്ന വിധത്തിലുള്ള സംവിധാന രീതി.

            ഇപ്പോൾ തന്നെ ഇന്ത്യയിൽ  വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂറി സംവിധാനം നിലനിൽക്കുന്നുണ്ട് .സിജി പി എ( ക്യുമിലെറ്റീവ് ഗ്രേഡ് പോയിൻറ് ആവറേജ് )സംവിധാനത്തിലൂടെ. ഇതിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ തന്നെയില്ലാതെ ഗ്രേഡിങ് സംവിധാനം നൽകപ്പെടുന്നു. 

       ഐഐടി പോലുള്ള ചില സ്ഥാപനങ്ങളിൽ പരീക്ഷകളും നടത്തുന്നുണ്ട്. അവിടെയെല്ലാം  പാകപ്പിഴകൾ വലുതായിട്ടില്ലാതെ കാര്യങ്ങൾ നടന്നു പോവുകയും ചെയ്യുന്നുണ്ട് .ജൂറികൾ പലപ്പോഴും അവർ ഓരോ സെമസ്റ്ററിലും ചെയ്ത വർക്കുകൾ പ്രദർശിപ്പിച്ച് കുട്ടികൾ ഓപ്പൺ ജൂറിയെയാണ് ആണ് അഭിമുഖീകരിക്കുന്നത്. സഹപാഠികൾക്കും രക്ഷിതാക്കൾക്കും വേണമെങ്കിൽ അതു വീക്ഷിക്കാം.  അതുകൊണ്ട് തന്നെയാണ് അവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ യോഗ്യതയ്ക്ക് അനുസരിച്ച് മികവ് പുലർത്തുന്നതും. മുന്തിയ സ്ഥാപനങ്ങൾ അവർക്ക് മെച്ചപ്പെട്ട ജോലി നൽകുന്നതും.

         കേരളത്തിലേക്ക് വരികയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖല തൊട്ട് നോക്കുകയാണെങ്കിൽ രാഷ്ട്രീയ ഇടപെടലുകളിലൂടെ അക്കാദമിക രംഗത്ത് നിയമിക്കപ്പെടുന്ന വരും യോഗ്യതയുള്ളവർ തടയപ്പെടുന്നതുമായ അവസ്ഥ ഒരു യാഥാർത്ഥ്യമാണ്.  ശേഷിയില്ലാത്ത ഒരു സംവിധാനത്തിലൂടെ അത്യധികം ശേഷി ആവശ്യമുള്ള ഒരു പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ അത് എത്രമാത്രം ലക്ഷ്യം കൈവരിക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.


 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.