ഭക്തിപൂർവ്വം ആർഎസ്എസ് സംഘപ്രാർത്ഥന ചൊല്ലി ഡി കെ ശിവകുമാർ
കർണാടക നിയമസഭയിൽ ഉപ പ്രധാനമന്ത്രി ഡി.കെ ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന രാഹുൽ ഗാന്ധിക്ക് നെഞ്ചിലേറ്റ കൂരമ്പായി . അതിമനോഹരമായ ഈണത്തിൽ ആർഎസ്എസ് സംഘ പ്രാർത്ഥന ശിവകുമാർ വളരെ ലേയത്തോടും ഭക്തിയോടു മാണ് കർണാടക നിയമസഭയിൽ ചൊല്ലിയത്.
പിന്നീട് അദ്ദേഹത്തിന് പത്രക്കുറിപ്പ് ഇറക്കി, താൻ ഉറച്ച കോൺഗ്രസുകാരനാണ് എന്ന് പ്രഖ്യാപിക്കേണ്ടിവന്നു. ശിവകുമാർ ഇരുതല മൂരിയുടെ കളിയാണ് കളിക്കുന്നത്. മുഖ്യമന്ത്രി ആകാത്തതിലുള്ള ശിവകുമാറിന്റെ അമർഷം ഏവർക്കും അറിവുള്ളതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നിലനിൽക്കുന്ന പോരാട്ടവും പരസ്യം. ഹൈക്കമാന്റിന്റെ ഇടപെടൽ നിമിത്തമാണ് ശിവകുമാർ അടങ്ങിയിരിക്കുന്നത്. ആ ഹൈക്കമാൻഡിനുള്ള സന്ദേശം കൂടിയാണ് ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന .
ആർഎസ്എസിനെ നഖശിഖാന്തം എതിർക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ് രാഹുൽഗാന്ധിയും സിദ്ധരാമയ്യയും . ഇത്തരമൊരു പശ്ചാത്തലത്തിൽ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിച്ചു കൂടെ നിർത്താൻ വേണ്ടിയാണ് താൻ സംഘ പ്രാർത്ഥന നടത്തിയതെന്ന് കോൺഗ്രസിനെ ധരിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ആ പ്രാർത്ഥന ചൊല്ലിയ രീതി രാഹുൽ ഗാന്ധിക്കും ഹൈക്കമാനുമുള്ള കൃത്യമായ സന്ദേശമാണ് .
ശിവകുമാറിനെ പോലെയുള്ള ഒരു നേതാവ് ബിജെപി പക്ഷത്തേക്ക് വരാൻ തയ്യാറായാൽ ആ നേതാവിന് ബിജെപിയിലേക്കുള്ള ചുവപ്പ് പരവതാനി വിരിച്ചുള്ള സ്വീകാര്യത എടുത്തു പറയേണ്ടതില്ല. വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയം വിശേഷിച്ചും കോൺഗ്രസ് രാഷ്ട്രീയം ഈ സംഘ പ്രാർത്ഥനയിൽ ഇളകി മറിയാൻ സാധ്യതയുണ്ട്
