തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് ' ഇന്ത്യ ' സഖ്യം
പ്രതിപക്ഷ ' ഇന്ത്യ ' സഖ്യം നേതൃപാടവും ഇല്ലാതെലക്ഷ്യം തെറ്റി ഉഴലുന്നു .ബിജെപി സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തെയും എതിർക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് 'ഇന്ത്യ ' സഖ്യം കരുതുന്നു.നിലവിലെ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്തുള്ള ബില്ലുകൾ ബുധനാഴ്ച ലോകസഭ പാസാക്കി .അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുന്നു.കൊളോണിയൽ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ക്രിമിനൽ നിയമങ്ങളാണ് പാടെ മാറ്റി പുതുക്കിയത് കൊണ്ടുവരുന്നതാണ് ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള ബില്ലുകൾ.ബിജെപിക്ക് പ്രതിപക്ഷത്തെ അനായാസം ജനമധ്യത്തിൽ പ്രതിക്കൂട്ടിലാക്കാൻ പറ്റുന്ന ആയുധം 'ഇന്ത്യ'സഖ്യം എറിഞ്ഞു . ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച നിയമങ്ങൾ തുടരണമെന്ന താല്പര്യമാണ് ഇന്ത്യ സഖ്യത്തി നെന്ന് സ്ഥാപിക്കാൻ ബിജെപിക്ക് അനായാസമായി കഴിയും. ഇത്തരത്തിലുള്ള തികച്ചും അപക്വമായ നീക്കങ്ങളാണ് പ്രതിപക്ഷത്തെ അപ്രസക്തമാക്കുന്നത് . അറിഞ്ഞുകൊണ്ട് തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതാണ്ബുദ്ധിപരമായ നീക്കം .എന്നാൽ പലപ്പോഴും 'ഇന്ത്യ' സഖ്യം തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ ആവേശപൂർവ്വം എടുത്തുചാടുന്നു.