Skip to main content
Gold smuggling in Kerala

കേരളത്തിലെ സ്വർണ രാഷ്ട്രീയത്തിന്റെ ചെമ്പ് പുറത്താകുന്നു

വിമാനത്താവളങ്ങളിലൂടെ സ്വർണ്ണം സുഗമമായി ഒഴുകുന്നു. കടത്തപ്പെടുന്ന സ്വർണ്ണത്തിൽ വളരെ ചെറിയ അംശം മാത്രമാണ് പിടിക്കപ്പെടുന്നത്. കസ്റ്റംസ്, പോലീസ് എന്നിവരുടെ എല്ലാം അറിവോടെയാണ് ഈ സ്വർണ്ണം കടത്തപ്പെടുന്നത്. 
            ഈ കടത്തപ്പെടുന്ന സ്വർണ്ണത്തിൻ്റെ ലാഭവിഹിതം ഇതിന് കൂട്ടുനിൽക്കുന്ന എല്ലാവരുടെയും പക്കൽ വന്നു ചേരുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഒത്താശയില്ലെങ്കിൽ ഔദ്യോഗിക സംവിധാനത്തിന് അനുസ്യൂതം ഈ കള്ളക്കടത്ത് നടത്തിക്കൊണ്ടു പോകാനായില്ല . 
         കുപ്രസിദ്ധ കള്ളക്കടത്തുകാർ ചില രാഷ്ട്രീയ നേതാക്കളുമായി പരസ്യ ചങ്ങാത്തം കൂടുകയും താമസിയാതെ ആ നേതാക്കളുടെ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായി മാറുകയും പഞ്ചായത്തു തലം മുതൽ നിയമസഭ വരെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യപ്പെടുന്നു. സി.പി.എമ്മിൻ്റെ കാര്യത്തിലാണ് ഇത്തരം പ്രകടമായ ഏറെ ഉദാഹരണങ്ങൾ ഉള്ളത്.
          ഈ പങ്കുവയ്ക്കലിൽ ഏറ്റക്കുറച്ചിലുകളും ഇടയ്ക്കു നിൽക്കുന്നവരുടെ അത്യാഗ്രഹവും കൂടുന്ന അവസരത്തിലാണ് ചില സംഗതികൾ പൊട്ടിപ്പുറത്തേക്കു വരുന്നത്. അത്തരത്തിൽ ഒരു സന്ദർഭമാണ് കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയുന്ന രാഷ്ട്രീയത്തിലെ നടകീയതകളും ആരോപണ പ്രത്യാരോപണങ്ങളും.