Skip to main content
Delhi

 delhi  air pollution

രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇതേസമയം ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ സ്‌കൂളുകള്‍ ഒരു മണിക്കൂര്‍ വൈകി തുറന്നാല്‍  മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

 

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം.