Skip to main content
തിരുവനന്തപുരം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എന്തുവന്നാലും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍പറഞ്ഞു. പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടനം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയുട്ടുണ്ട്.

 

കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എല്‍.ഡി എഫ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തത്. 12 ജില്ലകളിലായി 123 വില്ലേജുകളെ ബാധിക്കുന്ന പ്രശ്‌നമായത് കൊണ്ട് ഇതിനെ ഗൗരവമായി കാണണമെന്നായിരുന്നു യോഗത്തിലെ പ്രധാന ആവശ്യം.

 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം നിലനിക്കുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരക്കുന്നത്. ഇടുക്കി, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.