Skip to main content
കൊച്ചി

Harthalമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്  എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ ആരംഭിച്ച പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

 

ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് എം.എ വാഹിദ് എം.എല്‍.എയുടെ കാറിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഇവിടെ സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഒരു ലോറി  ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് കര്‍ണാടക ആര്‍.ടി.സിയുടെ ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ വിവിധയിടങ്ങളില്‍ അക്രമം നടന്നു. ആലപ്പുഴയില്‍ കല്ലെറിഞ്ഞവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

 

അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വെള്ളപ്പൊക്ക കെടുതി നേരിടുന്നതിനാല്‍ കുട്ടനാട് താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന്‍ ഒഴിവാക്കിയിരുന്നു. കേരള, എംജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ ബുധനാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.