ന്യൂഡല്‍ഹി
ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ കുറിച്ച് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണം പൂര്‍ത്തിയായി. അഴിമതി വിരുദ്ധ സമിതി അധ്യക്ഷന്‍ രവി സവാനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
ആരോപണവിധേയരായ താരങ്ങള്‍ക്കെതിരെയും ടീം ഉടമകള്‍ക്കെതിരെയും നടപടി എടുക്കുന്നത് സംബദ്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാവും. മലയാളി താരം ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവരില്‍ നിന്നും സമിതി മൊഴിയെടുത്തിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ അജിത് ചാന്ദിലയെ സമിതി ചോദ്യം ചെയ്തിരുന്നില്ല.
കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനിക്കു എന്ന് സവാനി അറിയിച്ചു.
