Skip to main content

സാമൂഹ്യ മാധ്യമ നിരോധനം: നേപ്പാൾ ജൻസികൾ തെരുവുയുദ്ധത്തിൽ ; 20 പേർ മരിച്ചു

Glint Staff
GenZ in Napal on a street war path
Glint Staff


നേപ്പാൾ ഗവൺമെൻറ് സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിലെ യുവതലമുറ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ 20  പേർ മരിക്കുകയും ചെയ്തു. ഇപ്പോഴും തെരുവ് യുദ്ധം നേപ്പാളിൽ നടന്നുകൊണ്ടിരിക്കുകയാണ്. 
    2023ലെ സോഷ്യൽ മീഡിയ നിയമമനുസരിച്ച് നേപ്പാളിൽ ലഭ്യമാകുന്ന എല്ലാ സാമൂഹ്യ മാധ്യമങ്ങളും നേപ്പാളിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം ഓരോ സാമൂഹ്യ മാധ്യമത്തിനും അതിൻറെ ഒരു പ്രതിനിധി നേപ്പാളിൽ ഉണ്ടായിരിക്കണം. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനും അതുപോലെ പരാതി പരിഹാര സംവിധാനവും നേപ്പാളിൽ പ്രവർത്തിച്ചിരിക്കണം. രജിസ്ട്രേഷന്റെ അഭാവത്തിലാണ് ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ 26 സോഷ്യൽ സാമൂഹ്യ മാധ്യമങ്ങൾ നേപ്പാൾ നിരോധിച്ചത്