പത്തനംതിട്ടയിലെ ജയേഷ് -രശ്മി ദമ്പതികൾ ഒരുദാഹരണം മാത്രം
കേരളത്തിലെ ശിഥിലമായ സ്ത്രീപുരുഷ ബന്ധത്തിൻ്റെയും സാമൂഹിക അന്തരീക്ഷത്തിന്റെയും ഒരു നേർ പരിച്ഛേദമാണ് പത്തനംതിട്ടയിലെ ജയേഷ് - രശ്മി ദമ്പതികൾ വെളിവാക്കുന്നത്. കേരളത്തിൽ സൂര്യനെല്ലി കേസിൽ തുടങ്ങി, ഇന്ത്യാവിഷൻ ചാനലിന്റെ ആരംഭത്തോടെ ടെലിവിഷൻ ചാനലുകൾ ആഘോഷിച്ചു തുടങ്ങിയ വാർത്തയാണ് സെക്സും ക്രൈമും .
പ്രത്യക്ഷത്തിൽ വളരെ ധാർമികത ഉയർത്തിക്കാട്ടുന്ന വെളിപ്പെടുത്തലുകൾ എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇത്തരം വാർത്തകളെ ചാനലുകൾ ആശ്രയിക്കുന്നത് താങ്ങളുടെ റേറ്റിംഗ് വർദ്ധനയ്ക്ക് വേണ്ടി തന്നെയാണ് . ഇത്തരത്തിലുള്ള വാർത്തകളില്ലാത്ത ദിവസങ്ങൾ വിരളമായി മാറി. ഇത് കേരളത്തിലെ സ്ത്രീ -പുരുഷ ബന്ധങ്ങളെ ശിഥിലമാക്കി. ഇതിനോടൊപ്പമാണ് ആക്ടിവിസ്റ്റുകളും അതേപോലെ ഉള്ള സ്ത്രീ വിമോചന വക്താക്കളും ഓരോ വിഷയം വരുമ്പോൾ തീവ്രമായ നിലപാടുകളുമായി രംഗത്തെത്തുക. ഇത് കേരളത്തിൽ സ്ത്രീയെയും പുരുഷനെയും ശത്രുപക്ഷത്ത് നിർത്തുന്ന ഒരു സാഹചര്യത്തെ സൃഷ്ടിച്ചു.
ഈ സാമൂഹിക അവസ്ഥ ബന്ധങ്ങളിലെ സൗന്ദര്യത്തെ പൂർണമായി ഇല്ലാതാക്കുകയും വെറും ലൈംഗികത മാത്രം ആക്കി ചുരുക്കുകയും ചെയ്തു.
ഇത്തരത്തിൽ മുഴുവൻ സമയവും ലൈംഗിക സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും വാർത്തയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് വൈകൃതങ്ങളും അക്രമൗൽസ്വകതകളും . ജയേഷ് - രശ്മി ദമ്പതികൾ ഇപ്പറഞ്ഞ സൗന്ദര്യം ഇല്ലാത്ത ഒരു ദാമ്പത്യത്തിൻ്റെ നേർപ്പതിപ്പ്. അവർ രണ്ട് യുവാക്കളെ ഹണി ട്രാപ്പ് ഉപയോഗിച്ച് വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി വിചിത്ര രീതിയിൽ ഉപദ്രവിക്കുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തു. തകർന്ന ദാമ്പത്യവും വീടുകളിൽ വർദ്ധിച്ചുവരുന്ന അക്രമോത്സുകതയും കേരളത്തിൽ പതിവായി മാറിക്കഴിഞ്ഞു. അത് പല രീതികളിൽ പ്രകടമാകുന്നു എന്ന് മാത്രം '
