ഉക്രൈൻ തലസ്ഥാനം റഷ്യ തരിപ്പണമാക്കുന്നു
ഉക്രൈന്റെ തലസ്ഥാനമായ കീവിലെ പ്രധാനപ്പെട്ട ഗവൺമെൻറ് കെട്ടിടം ഉൾപ്പെടെ നിരവധി അംബരചുംബികളായ കെട്ടിടങ്ങളെ റഷ്യ ആക്രമിച്ചു. 800 ഓളം ഡ്രോണുകളും മിസൈലുകളും ആണ് കീവ് നഗരത്തെ കത്തിച്ചുകൊണ്ടിരിക്കുന്നത്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളുടെ മേലും മിസൈൽ വർഷം നടന്നിട്ടുണ്ട്.
യുദ്ധം തുടങ്ങി ആദ്യമായിട്ടാണ് ഗവൺമെൻറ് മന്ദിരത്തിന് നേർക്ക് ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത്. ഇതിനകം മൂന്നുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട്. ട്രംപുമായുള്ള അലാസ്കയിലെ പുട്ടിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റഷ്യ ഉക്രൈന് നേരെയുള്ള ആക്രമണം കടുപ്പിക്കുന്നത്. രണ്ടുദിവസം മുൻപ് ഉക്രൈൻ റഷ്യയുടെ റിഫൈനറികൾ തകർക്കുകയും 20 ശതമാനത്തോളം ഊർജ്ജവതരണത്തെ തടസ്സപ്പെടുത്തുന്ന വിധം ഉള്ള കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ നിരീക്ഷിക്കപ്പെട്ടതാണ് ശക്തമായ ആക്രമണം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത്. ഇതോടെ റഷ്യ- യുക്രൈൻ യുദ്ധം മറ്റൊരു തീവ്ര ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
