ഇസ്രായേലിലെ ബസ് സ്റ്റോപ്കൊലപാതകം നെതന്യാഹുവിൻ്റെ ആസൂത്രണം
ഇസ്രായേലിൽ ബസ് സ്റ്റോപ്പിൽ ഉണ്ടായ വെടിവെപ്പിൽ 6 ഇസ്രയേലികൾ മരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആസൂത്രണം ചെയ്തതാണെന്ന് സംശയം ബലപ്പെടുന്നു. ഗാസയിൽ നെതന്യാഹു കാട്ടിക്കൂട്ടുന്ന മനുഷ്യക്കുരുതിയും , കുട്ടികളെ ഉൾപ്പെടെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ ഇസ്രായേലിലെ മാധ്യമങ്ങൾ വൻതോതിൽ കൊടുത്തു തുടങ്ങി. ഇത് ഇസ്രായേൽ ജനതയിൽ വലിയതോതിൽ നെതന്യാഹു വിരുദ്ധ വികാരം കത്തിജ്വലിപ്പിച്ചിട്ടുണ്ട്. ഈ ജനവികാരത്തെ വീണ്ടും ഹമാസിനെതിരെ തിരിച്ചുവിടാനും ഒപ്പം തൻറെ നടപടികൾക്ക് ജനപ്രീതി സമ്പാദിക്കാനും വേണ്ടിയാണ് ഇത് ആസൂത്രണം ചെയ്തതെന്നും പറയപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു മുന്നോട്ടുവരുന്നതും, ഗാസയിലെ ക്രൂരതയ്ക്കെതിരെ അവർ സംസാരിച്ചു തുടങ്ങിയതും നെതന്യാഹുവിനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ നടപടിക്ക് അന്താരാഷ്ട്ര അംഗീകാരം കൂടി നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തൻറെ നാട്ടുകാരെ കുരുതി കൊടുത്തുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ഈ ക്രൂരകൃത്യം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.
ഇസ്രായേലിൽ കൊലനടന്ന സ്ഥലം പ്രധാനമന്ത്രി നെതന്യാഹു സന്ദർശിച്ചതും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ചെയ്ത നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
