Skip to main content

ഇറാൻ ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു പ്രതിപക്ഷം പലതട്ടിൽ

Glint Staff
Iran regime Change
Glint Staff

അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഭരണകൂടം മാറണമെന്ന് ഇറാൻ ജനത ആഗ്രഹിക്കുന്നു. എന്നാൽ പകരം  സംവിധാനം തീർക്കാൻ ഖമേനിയെ എതിർക്കുന്ന പ്രതിപക്ഷങ്ങളുടെ ഇടയിൽ സമവായമില്ല. 1979 ൽ ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട ഭരണാധികാരി ഷായുടെ മകൻ റസാ പഹ്ലവി, അതുപോലെതന്നെ ഡെമോക്രാറ്റിക് ഇറാനിയൻ ഓപ്പോസിഷൻ നേതാവ് അരാഷ് ഹമേദിയാനുമൊക്കെ ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ട്രെൻ പിന്റെ പിന്തുണയും ഇസ്രായേൽ പ്രസിഡൻറ് നേതാന്യാഹുവിൻറെ അടുത്ത സുഹൃത്തുമായ റസ പഹ്ലവി അമേരിക്കയിലാണ് താമസം. അരാഷ് ഹമേദിയാൻ ജർമ്മനിയിലും . ഇരുവരും ഭരണമാറ്റം ഉടൻ ഉണ്ടാകുമെന്ന് പറയുകയും പകരം സംവിധാനത്തിന് തങ്ങൾ രൂപം നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്.
           റസാ പഹ്‌ലവിയുടെ വരവിനെ അനുകൂലിക്കുന്നവർ ഇറാനിലെ പഴയ തലമുറക്കാരാണ്. ഷാ ഭരണകാലത്ത് യൂറോപ്പിൻ്റെ സംസ്കാരത്തോടു ചേർന്നു പോകുന്നതായിരുന്നു ഇറാനിലെ ജനജീവിതം. ഷാ ഭരണകൂടത്തെ അട്ടിമറിച്ചാണ് 1979 ൽ ഇസ്ലാമിക് റവല്യൂഷൻ കടന്നു വരുന്നത്. എന്നാൽ ഇറാനിൽ ഭരണമാറ്റം ഉണ്ടായാൽ ഉടൻ തന്നെ ബദൽ ഭരണസംവിധാനം ഇറാനിലുണ്ടാകുമെന്നും അഫ്ഗാനിസ്ഥാൻ്റെ അവസ്ഥ ഉണ്ടാകില്ലെന്നും 39 കാരനായ അരാഷ് ഹമാദിയാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
      പ്രതിപക്ഷ ഐക്യമില്ലായ്മയാണ് ഇപ്പോൾ ഖമേനിക്ക് ഇറാനിൽ അനുകൂല ഘടകമായി മാറ്റിയിരിക്കുന്നത്