അമേരിക്കൻ സർജന്മാരുടെ സഹായി ഡാവിഞ്ചി നിർമ്മിത ബുദ്ധിയുമായി
അമേരിക്കയിലെ സർജന്മാർ 25 വർഷം മുൻപ് ഉപയോഗിച്ചു തുടങ്ങിയതാണ് ഡാവിഞ്ചി എന്ന ഓപ്പറേഷൻ സഹായിയായ റോബോട്ടിനെ. ഇപ്പോൾ ഡാവിഞ്ചിയെ നിർമ്മിത ബുദ്ധി കൂടി പകർന്നും അതിൻറെ മെഷീൻ ലേർണിംഗ് ശേഷി വർദ്ധിപ്പിച്ചും അവതരിപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് കുറ്റമറ്റ ശസ്ത്രക്രിയ നടത്തുന്നതിന് കഴിയും എന്ന് ഡാവിഞ്ചിയുടെ നിർമ്മാണം നിർവഹിച്ച കമ്പനി അവകാശപ്പെട്ടു.
ശസ്ത്രക്രിയ ചെയ്യുമ്പോൾ ഓരോ കോശത്തിലും എത്രമാത്രം സമ്മർദ്ദം ഏൽപ്പിക്കാം എന്നതടക്കമുള്ള കൃത്യത പുതിയ ഡാവിഞ്ചി നിർവഹിക്കും. കഴിഞ്ഞ 25 കൊല്ലത്തെ അതിൻറെ പരിചയത്തിൽ നിന്ന് നേടിയ വിവരങ്ങളും പുത്തൻ മെഷീൻ പഠനങ്ങളുമാണ് നിർമ്മിത ബുദ്ധിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.