High Court of Kerala

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം: ഹര്‍ജി തള്ളി

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ ഹൈക്കോടതി ചോദ്യം ചെയ്തു. അധികാരത്തില്‍ ഇരിക്കുന്ന മന്ത്രി താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.വ്യക്തിക്കു മാത്രമേ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ സാധിക്കൂ.മന്ത്രി തോമസ് ചാണ്ടിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി കുറ്റപ്പെടുത്തി.

ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: അദ്ധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.  ഉപാധികളോടെയാണ് സിന്ധു പോള്‍, ക്രസന്റ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരിക്കുന്നത്.

സരിത യഥാര്‍ഥ എഡിറ്റര്‍; മാധ്യമങ്ങള്‍ക്ക് നോക്കി പഠിക്കാം

Glint staff

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു.

തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി

തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി, പാവപ്പെട്ടവനോടും സര്‍ക്കാരിന് ഇതേ നിലപാടാണോ എന്നും സാധാരണക്കരന്റെ കൈയേറ്റമായിരുന്നെങ്കില്‍ ബുള്‍ഡൗസര്‍ കൊണ്ട് ഇടിച്ചു നിരത്തുമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു

ചാലക്കുടി രാജീവ് വധം: സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
 

ചാലക്കുടി രാജിവ് വധം: ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് പി ഉബൈദിനെതിരെ സുപ്രീംകോടതിയില്‍ പരാതി. രാജീവിന്റെ അമ്മയായണ് പരാതി നല്‍കിയിരിക്കുന്നത്

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കില്‍ അവ അടച്ചു പൂട്ടണണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായും ഘര്‍ വാപസിയായുംചിത്രീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്.  വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും, സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാര്‍ത്താണ്ഡം കായല്‍ : സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായും നടപ്പിലാക്കണമെന്ന് ഹൈക്കോടതി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Pages