ഉത്തരകൊറിയയുമായി യുദ്ധത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞെന്ന് യു.എസ്.സെനറ്റംഗം ലിന്‍ഡ്സി ഗ്രഹാം.ഉത്തരകൊറിയയെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ നല്ലത് അവരെ യുദ്ധം ചെയ്ത് നശിപ്പിക്കുകയാണെന്ന് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഗ്രഹാം പറഞ്ഞു. എന്‍ബിസി ടി.വി ഷോയിലാണ് ഗ്രഹാം ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയാണ് തങ്ങളുടെ ലക്ഷ്യമെന്നും,അമേരിക്കയുടെ ഭൂരിഭാഗവും നശിപ്പിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷം ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംഗ് ജോങ് ഉന്‍ അവകാശപ്പട്ടിരുന്നു.
ഒരു സൈനിക മുന്നേറ്റത്തിലൂടെ തീര്‍ക്കാവുന്ന പ്രശനമാണ് അമേരിക്കയെ സംബന്ധിച്ചെടുത്തോളം ഉത്തരകൊറിയ. ഇനിയും ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് ഉത്തരകൊറിയ ശ്രമിക്കുന്നതെങ്കില്‍ ഒരു യുദ്ധം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗ്രഹാം. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലിനെ ഗൗരവത്തോടെയാണ് അന്താരാഷ്ട്രസമൂഹം കാണുന്നത്.