ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ റാം ജഠ്മലാനിയെ ബി.ജെ.പിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കി. ഇദ്ദേഹം നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കഴിഞ്ഞ നവംബറില്‍ ഇദ്ദേഹം ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗട്ക്കരിക്കും പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജിനും അരുണ്‍ ജയ്റ്റിലിക്കുമെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. രാജ്യ സഭാംഗമായ ജഠ്മലാനിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്.
ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെണ്ടറി ബോര്‍ഡ് യോഗത്തിലാണ് പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. വാജ്പേയി മന്ത്രി സഭയില്‍ അംഗമായിരുന്ന ജഠ്മലാനി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വച്ചതിനു ശേഷം 2010-ലാണ് വീണ്ടും രാജ്യസഭാംഗത്വം നല്കി തിരിച്ചെടുത്തത്.