Skip to main content

ചാന്ദിപ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസ്സൈല്‍ പരീക്ഷണം പരാജയപ്പെട്ടു. നിര്‍ഭയ് എന്ന് പേരിട്ട സബ്സോണിക് മധ്യദൂര മിസ്സൈല്‍ പാതിയില്‍ വച്ച് ദിശ മാറുകയായിരുന്നു. തുടര്‍ന്ന് മിസ്സൈല്‍ നശിപ്പിച്ചു.

ഒഡിഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ തറയില്‍ നിന്നും രാവിലെ 11.45 നാണ് മിസ്സൈല്‍ വിക്ഷേപിച്ചത്. 453 കുടുംബങ്ങളെ വിക്ഷേപണത്തിനു മുന്‍പ് താല്ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

ഡി.ആര്‍.ഡി.ഒ.ക്ക് കീഴിലെ വ്യോമയാന വികസന സ്ഥാപനമാണ്‌ മിസ്സൈല്‍ വികസിപ്പിച്ചത്. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസ്സൈല്‍ കരയില്‍ നിന്നും ജലത്തില്‍ നിന്നും വായുവില്‍ നിന്നും  ഉപയോഗിക്കാം.

ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന ക്രൂയിസ് മിസ്സൈല്‍ റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് ആണ്. 290 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.