സുരേഷ് ഗോപിയുടെ വിജയം കേരളം പഠനവിഷയമാക്കണം
തൃശ്ശൂർ പാർലമെൻറ് സീറ്റിൽ നിന്ന് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത് പല തലങ്ങളിൽ പഠിക്കാവുന്നതാണ് .കാരണം സുരേഷ് ഗോപിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബിജെപിയും ഒഴികെ മുഴുവൻ സംവിധാനങ്ങളുടെയും എതിർപ്പും പരിഹാസവും നിലനിൽക്കുകയാണ് അദ്ദേഹം ഈ മിന്നുന്ന വിജയം നേടിയത്. ഇതിനെ ആ സംവിധാനങ്ങളുടെയൊക്കെ കാഴ്ചപ്പാടിലെ പരാജയം ആയിട്ടും കാണാവുന്നതാണ്.
ഈ രണ്ട് വസ്തുതകളെയും മാറ്റി നിർത്തി പഠിക്കുമ്പോഴാണ് എന്തുകൊണ്ട് സുരേഷ് ഗോപി അവിടെ വിജയിച്ചു എന്നുള്ള കാര്യം പ്രസക്തമാകുന്നത്. എന്ത് ഗുണപരമായ വശമാണ് തൃശ്ശൂരിലെ വോട്ടർമാർ സുരേഷ് ഗോപിയിൽ കണ്ടതും തിരിച്ചറിഞ്ഞതും എന്ന് ബോധ്യമാവുകയുള്ളൂ. ആ ഘടകത്തെ മനസ്സിലാക്കുമ്പോഴാണ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തിന് നഷ്ടമായ രാഷ്ട്രീയ മർമ്മത്തെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.അപ്പോഴാണ് രാഷ്ട്രീയത്തിൽ മർമ്മമായി പ ആവശ്യമുള്ള ഘടകത്തെ കണ്ടെത്താൻ പറ്റുകയുള്ളൂ