Skip to main content
ആംസ്റ്റര്‍ഡാം

കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര സമാധാന പുരസ്കാരം മലാല യൂസഫ്സായിക്ക്. ഹോളണ്ടിലെ 'കിഡ്‌സ്‌ റൈറ്റ്‌സിന്റെ' പുരസ്‌കാരത്തിനാണ് മലാല അര്‍ഹയായത്. സെപ്തംബർ ആറിന് ഹേഗിൽ നടക്കുന്ന ചടങ്ങിൽ 2011-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ തവക്കുൾ കര്‍മന്‍ മലാലക്ക് പുരസ്കാരം സമ്മാനിക്കും. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി 2003-ലാണ് ‘കിഡ്സ്‌റൈറ്റ്സ്’ എന്ന സംഘടന രൂപീകരിച്ചത്.

 

കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചതിന്റെ  പേരില്‍ മലാലയെ സ്വാത്ത് താഴ്‌വരയില്‍ വച്ച് താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തുടര്‍ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാല ജൂലൈയില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചിരുന്നു.

 

സ്വന്തം ജീവന്‍പോലും പണയം വച്ചാണ് മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയതെന്നു 'കിഡ്സ്‌റൈറ്റ്സ്’ ഭാരവാഹികള്‍ പറഞ്ഞു. ആ ധീരതക്കുള്ള അംഗീകാരമായാണ് പുരസ്കാരം നല്‍കാന്‍  തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Tags