ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നും അനുകൂലിക്കുമെന്ന് ജയറാം രമേശ്
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിന് നേരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി ജയറാം രമേശ്.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തിന് നേരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി ജയറാം രമേശ്.
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ റിപ്പോര്‍ട്ടിന്മേലും ഗാഡ്ഗിൽ റിപ്പോര്‍ട്ടിന്മേലും കടിച്ചു തൂങ്ങുന്നത് ജനങ്ങളെ മറന്നുള്ള നിലപാടാണെന്ന് പിണറായി വിജയന്‍.
ഐ.പി.സി 505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിഷേധത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതിലൂടെ മെത്രാന്‍ ചെയ്തിരിക്കുന്നത്.
ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അത് ബാധിക്കാനിടയുള്ള പ്രദേശത്തെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, പരിസ്ഥിതി-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് സമിതി അഭിപ്രായം സ്വരൂപിക്കും
ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്.