Skip to main content
Ad Image

മെറ്റമോർഫോസിസ് ' പുതുതലമുറയെ അഭിസംബോധന ചെയ്യുന്നു

Glint Desk
Franz Kafka
Glint Desk

ഫ്രാൻസിസ് കാഫ്കെയുടെ വിഖ്യാത നോവെല്ലെയായ' മെറ്റമോർഫോസിസ് ' 1980 കളിൽ കേരളത്തിലുൾപ്പടെ വ്യാപകമായി ലോകത്ത് വ്യായിക്കപ്പെട്ട പുസ്തകമാണ്. അക്കാലത്ത് കാമ്പസ്സുകളിലും മറ്റും കാഫ്കെ ഒരു ലഹരി പോലെ പടർന്ന വികാരമായിരുന്നു. എന്നാൽ പിന്നീടുള്ള ദശാബ്ദങ്ങളിൽ കാഫ്കവായന സാഹിത്യ തൽപ്പരരിലേക്ക് മാത്രം ചുരുങ്ങി.
       ഇടവേളയ്ക്ക് ശേഷം 'മെറ്റമോർഫോസിസ്' വീണ്ടും വൻ തോതിലുള്ള വായനയിലേക്ക് വരുന്നു. മില്ലി നിയൽസും ജൻസികളുമാണ് ഈ നൊവെല്ലെ തേടിപ്പിടിച്ച് വായിക്കുന്നത്. അച്ഛനെ പേടിയുള്ള ഒരു മകൻ്റെ കഥയാണ് മെറ്റമോർഫോസിസ് പറയുന്നത്. തനിക്ക് താൽപ്പര്യവും വാസനയുമുള്ള കാര്യങ്ങൾ ചെയ്യാൻ നിവൃത്തിയില്ലാതെ ഒരു മാർക്കറ്റിംഗ് ജോലിക്ക് പോകേണ്ടി വരുന്നു. ഒരു ദിവസം രാവിലെ ഉണരുമ്പോൾ താനൊരു പുഴുവായി രൂപാന്തരം പ്രാപിക്കുന്നു.  തുടർന്ന് ജോലിക്ക് ഹാജരാകാതിരുന്നത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥൻ, അതുപോലെ ആസ്ട്രോ-ഹംഗേറിയൻ സർക്കാരിൻ്റെ സംശയദൃഷ്ടിയിൽ പെട്ട ജൂതൻ. അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസ്. ഈ പശ്ചാത്തലത്തിൽ സാമൂഹികമായിട്ടും കുടുംബത്തിൽ നിന്നും അനുഭവിക്കുന്ന ഒറ്റപ്പെടലിൻ്റെയും അന്വയൽകരണത്തിൻ്റെയും കഥയാണ് ലോക ക്ലാസ്സിക്കുകളിൽ ഇടം പിടിച്ചിട്ടുള്ള മെറ്റമോർഫോസിസ് പറയുന്നത്.
         ഈ നൊവല്ലെയിലെ ഒറ്റപ്പെടലും അന്യവത്ക്കരണവും പുതുതലമുറയെ എവിടെയോ ഒരു താദാത്മ്യവത്കരണത്തിലേക്ക് കൊണ്ടുപോകുന്നില്ലേ എന്നും ചോദ്യം ഉയരുന്നു. കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിൻ്റെയും അക്രമത്തിൻ്റെയുമൊക്കെ പശ്ചാത്തലത്തിൽ ' മെറ്റമോർഫോസിസ് ' പ്രസക്തമാകുന്നു.
 

Ad Image