ധോണിയുടെ ക്ലാസ് ഫിനിഷിങ്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

Glint Desk
Tue, 15-01-2019 04:50:46 PM ;

dhoni

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും അര്‍ധ സെഞ്ചുറി നേടി ധോണിയുടെയും പ്രകടനമാണ് ആവേശകര മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന് പുറത്തായ കോഹ്ലി ഇക്കുറി പകരം വീട്ടി. 112 പന്തുകളില്‍ നിന്ന് 104 റണ്‍സടിച്ചാണ് കോഹ്ലി മടങ്ങിയത്.

 

കഴിഞ്ഞ മത്സരത്തിലെ പ്രകടനം മൂലം ധോണിക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ആ വിമര്‍ശകരുടെ എല്ലാം വായ അടപ്പിക്കുന്ന ബാറ്റിങ്ങാണ് ഇന്ന് ധോണി പുറത്തെടുത്തത്. പുറത്താകാതെ 54 പന്തില്‍ 55 റണ്‍സ്. തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഫിനിഫിങ്ങും ധോണി പുറത്തെടുത്തു.

 

 

Tags: