Skip to main content

മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഇരുവരും എട്ട് വര്‍ഷമായി പ്രണയത്തിലാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിധ മുന്‍കരുതലോടെയാകും വിവാഹടങ്ങുകള്‍ ചടങ്ങുകള്‍ നടക. 

നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.