പ്രഭാസിന്റെ അടുത്ത ചിത്രത്തില്‍ നായിക ദീപിക പാദുക്കോണ്‍

Glint desk
Sun, 19-07-2020 12:19:57 PM ;

മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത് ദീപിക പാദുക്കോണ്‍. സാങ്കല്‍പ്പിക മൂന്നാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. അശ്വിനി ദത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. 

വൈജയന്തി ഫിലിംസ് തങ്ങളുടെ 50-ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 2022 ഏപ്രില്‍ മെയ് മാസങ്ങളില്‍ ചിത്രം തീയേറ്ററില്‍ എത്തുമെന്നാണ് നിലവിലുള്ള സ്ഥിരീകരണം.

Tags: