കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് സമ്മതിച്ചു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് കൊലപാതകമെന്നാണ് വിവരം. സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും.
പാമ്പ് പിടുത്തക്കാരന് 10,000 രൂപ നല്കി സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്ന് പോലീസ്. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാനായാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് സൂരജിന്റെ അകന്ന ബന്ധുവിന് ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് തവണയാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍ വച്ചും പിന്നീട് ചികില്‍സയുടെ ഭാഗമായി കുടുംബവീട്ടില്‍ എത്തിയപ്പോഴും. ആദ്യം അണലിയാണ് കടിച്ചത്. പിന്നീട് മൂര്‍ഖനും.