Skip to main content
Alappuzha

school-kalolsavam

അമ്പത്തൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം. 59 വിദ്യാര്‍ഥികള്‍ അത്രയും തന്നെ മണ്‍ചിരാത് തെളിയിച്ചാണ് കലോല്‍സവത്തിന് തുടക്കം കുറിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി.

 

പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും വേണ്ടെന്ന് വച്ചിരുന്നു. കഴിഞ്ഞ തവണ കലോത്സവത്തിന്റെ ആകെ ചെലവ് ഒരുകോടിക്ക് മുകളില്‍ പോയിരുന്നു. ഇത്തവണ ചെലവ് 40 ലക്ഷത്തില്‍ ഒതുക്കാനാണ് ശ്രമം.

 

 

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവരടക്കമുള്ളവര്‍ ഉദ്ഘാടനവേദിയില്‍ സന്നിഹിതരായിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി കലോത്സവം ഇക്കുറി മൂന്ന് ദിവസം കൊണ്ട് അവസാനിക്കും. അതിനായി വേദികളുടെ എണ്ണം ഇത്തവണം വര്‍ധിപ്പിച്ചിട്ടുണ്ട്. 29 വേദികളാണ് ഇത്തവണയുള്ളത്.